KOYILANDY DIARY.COM

The Perfect News Portal

വായനാദിനം വേറിട്ട പരിപാടിയാക്കി പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക വേദി

പയ്യോളി: ഗ്രന്ഥശാല സ്ഥാപക നേതാവും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക വേദി പുസ്തക ചർച്ച കൊണ്ടും, കാവ്യാലാപനം കൊണ്ടും വേറിട്ട പരിപാടിയാക്കി മാറ്റി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിനു സമീപം നടന്ന പരിപാടി നഗരസഭ കൗൺസിലർ ആതിര എൻ.പി ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ. ശശിധരൻ മാസ്റ്റർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ആയടത്തിൽ പി. ഗോപാലൻ വായനാദിന കവിതയും, രാരിച്ചൻ കൊഴുക്കല്ലൂർ പുസ്തക അവലോകനവും, എം.പി അബ്ദുറഹിമാൻ വായനയുടെ കാണാപ്പുറങ്ങളെ കുറിച്ചും സംസാരിച്ചു.

ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറിഎ. എം കുഞ്ഞിരാമൻ, സേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി കെ. പത്മനാഭൻ മാസ്റ്റർ, വനജ, എ. കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Advertisements
Share news