KOYILANDY DIARY.COM

The Perfect News Portal

പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ വാർഷികം

മണിയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം കുറുന്തോടി എം.എൽ.പി സ്കൂളിൽ നടന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. എം ലീന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വല്ലത്ത് ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും, കെ. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും, പി.എം. ബാബു വരവ്  ചെലവ് കണക്കും അവതരിപ്പിച്ചു.
പാറോൽ ശങ്കരൻ, പി.പി. കുട്ടികൃഷ്ണൻ, ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ രാധാകൃഷ്ണൻ, സി.പി. മുകുന്ദൻ, കലിക പി ശങ്കരൻ, കെ.കെ. കുഞ്ഞിക്കണ്ണൻ, വി. പത്മിനി, ഭരണാധികാരി കെ.ടി നാണു, പ്രമോദ് പാലിച്ചേരി, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കെ. പി കുഞ്ഞിരാമൻ നായർ പതാക ഉയർത്തി. പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
Share news