പെൻഷനേഴ്സ് യൂണിയൻ കണ്ണങ്കര യൂണിറ്റ് കുടുംബ സംഗമം

ബാലുശ്ശേരി: പെൻഷനേഴ്സ് യൂണിയൻ കണ്ണങ്കര യൂണിറ്റ് കുടുംബ സംഗമം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം പോലുള്ള വേദികളിൽ യുവത്വത്തിൻറെ സാന്നിധ്യം ഇല്ലാതാകുന്നത് ഗൗരവ തരമായി കാണേണ്ട വിഷയമാണെന്നും, ജീവിത സാഹചര്യങ്ങളിൽ ദിശാബോധം ലഭിക്കാൻ ഇത്തരം സാന്നിധ്യങ്ങളാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.

.
ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടത്തിയ സംഗമത്തിൽ പ്രസിഡണ്ട് പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സോമസുന്ദരം, ബ്ലോക്ക് പ്രസിഡണ്ട് വേലായുധൻ പുലരി, ബ്ലോക്ക് സെക്രട്ടറി സന്തോഷ് കുമാർ, സാംസ്കാരിക വേദി കൺവീനർ ഗോപാലൻകുട്ടി കുറുപ്പ്, ജില്ലാ കൺവീനർ മോഹനൻ മേലാൽ, രാധ ടീച്ചർ, പി. ശിവദാസൻ മാസ്റ്റർ, ഗോപാലൻകുട്ടി നായർ, ജ്യോതിഷ് കുമാർ, സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന്, വ്യത്യസ്തങ്ങളായ കലാരൂപങ്ങളും അരങ്ങേറി. ഇബ്രാഹിം തിക്കോടി രചിച്ച “ചത്തവർ ഭൂമിയിലാണ് “എന്ന നാടകവും സ്റ്റേജിൽ അവതരിപ്പിച്ചു.
