KOYILANDY DIARY.COM

The Perfect News Portal

പെൻഷനേഴ്സ് യൂണിയൻ മാതൃഭാഷ ദിനാചരണവും, മാതൃഭാഷ പ്രതിജ്ഞയും

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദി നടത്തിയ മാതൃഭാഷാ ദിനാചരണം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മേപ്പയൂർ പാലിയേറ്റീവ് ഹാളിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സൂര്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷ ചിന്താഭാഷ കൂടിയാണെന്നും, സർഗാത്മകത ഉത്തേജിപ്പിക്കാൻ കൂടി അത് വഴിതെളിക്കുമെന്നും  അദ്ദേഹം പറഞ്ഞു. തുടർന്ന്, മാതൃഭാഷ പ്രതിജ്ഞയും നടന്നു.
.
.
ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ, സെക്രട്ടറി എ .എം കുഞ്ഞിരാമൻ, സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ, എം. എം. കരുണാകരൻ മാസ്റ്റർ, ജില്ലാ കൗൺസിലർ ടി.സുമതി ടീച്ചർ, സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, ബ്ലോക്ക് ജോ. സെക്രട്ടറി എ. കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. 
.
.
ഏഴു വയസ്സുകാരി പാർവതി അരുൺ നടത്തിയ കവിതാലാപനം സദസ്സിനെ ആവേശഭരിതമാക്കി. തുടർന്ന് നടന്ന കാവ്യസദസ്സിൽ വി. ഒ. ഗോപാലൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, രാരിച്ചൻ കൊഴുക്കല്ലൂർ, എം. പി അബ്ദുറഹ്മാൻ മാസ്റ്റർ, സി. ഗോപാലൻ മാസ്റ്റർ, സുനിൽകുമാർ എ.എം മേപ്പയൂർ, ആയടത്തിൽ പി ഗോപാലൻ, ചന്ദ്രൻ കെ.ടി പയ്യോളി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Share news