KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ

കൊയിലാണ്ടി: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ. അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെ എസ് എസ്  പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു സംസ്ഥാന സമിതി അംഗം ടി. വി. ഗിരിജ മുഖ്യപ്രഭാഷണം നടത്തി.
അഭയം സ്കൂളിലെ സപ്തംബർ മാസത്തെ ഭക്ഷണച്ചെലവ് കെ എസ് എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറെറടുത്തു. പ്രതിദിനം 5000 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ ഇതിനായി കെഎസ്എസ് പി യു പ്രവർത്തകർ അഭയം സ്കൂളിലേക്ക് കൈമാറും. കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ, വി. എം. ലീല ടീച്ചർ, വേണുഗോപാലൻ ചെങ്ങോട്ടുകാവ്, എൻ. വി. സദാനന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ബിദ ടീച്ചർ നന്ദി പറഞ്ഞു.
Share news