KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം: കെ എസ് എസ് പി യു

.
കൊയിലാണ്ടി: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 33-ാം സമ്മേളനത്തിൽ ആവശ്യപ്പെട്ട പ്രമേയത്തിലെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും മെഡിസെപ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളുമായി ചർച്ച നടത്തണമെന്നും ബ്ലോക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
.
.
2026 ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടിയുളള കൗൺസിൽ യോഗം ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂക്കാട് സ‍ര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ കെ മാരാർ ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധൻ മുഖ്യഭാഷണം നടത്തി.
.
ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ടി സുരേന്ദ്രൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, പി എൻ ശാന്തമ്മ ടീച്ചർ, ഇ ഗംഗാധരൻ നായർ, എ ഹരിദാസ്, ഒ രാഘവൻ മാസ്റ്റർ, വി പി ബാലകൃഷ്ണൻ മാസ്റ്റർ, ജികെ ഗംഗാധരൻ മാസ്റ്റർ, വിഎം ലീല ടീച്ചർ എന്നിവർ സംസാരിച്ചു
Share news