പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണം; കെ എസ് എസ് പി യു വനിതാ കൺവെൻഷൻ

പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും അനുവദിക്കപ്പെട്ട ക്ഷാമശ്വാസ ഗഡുക്കളുടെ കുടിശ്ശിക വിതരണം ചെയ്യണമെന്നും ഇനിയും അനുവദിക്കപ്പെടേണ്ട ക്ഷമാശ്വാസ ഗഡുക്കൾ കുടിശ്ശിക സഹിതം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ പി എൻ ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.

എ ഹരിദാസ്, പി ശശീന്ദ്രൻ, കെ കെ സരള, ശാരദ കെ കെ എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യം എന്ന വിഷയത്തിൽ ഗവ. ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. പ്രബിത ക്ലാസെടുത്തു.
