KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കരുത്: കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ 

വടകര: ക്ഷാമബത്ത കുടിശിക നിഷേധിച്ചുകൊണ്ട് വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വലിയതോതിൽ വെട്ടിക്കുറക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ വടകര എ ആർ യൂ സമ്മേളനം ആവശ്യപ്പെട്ടു. വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ ചേർന്ന സമ്മേളനം മേഖലാ സെക്രടറി പി.വി. ദിനേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ആർ. യു. പ്രസിഡണ്ട് എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
.
ജില്ലാ പ്രസിഡൻ്റ് പി. ഐ. അജയൻ മുഖ്യപ്രഭാഷണം നടത്തി. എ.ആർ.യു. സെക്രട്ടറി കെ.കെ. രാജൻ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജല്ലാ വൈസ് പ്രസിഡണ്ട് മനോജ് മോൻ, കെ. സുനിൽകുമാർ, രമേശൻ കിഴക്കയിൽ ടി.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡിവിഷൻ സെക്രട്ടറി  രാജൻ കെ കെ . സ്വാഗതവും കെ.സി.പി. സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
.
.
ഭാരവാഹികളായി എം. സുരേന്ദ്രൻ (പ്രസിഡണ്ട്), സജിത പാങ്ങാട്ട് (വൈസ് പ്രസിഡണ്ട്), സുരേന്ദ്രൻ കീഴരയൂർ (സെക്രട്ടറി), ജി. ചന്ദ്രൻ (ജോ. സെക്രട്ടറി), 
കെ.സി.പി. സന്തോഷ് ബാബു (ട്രഷറർ), മനോജ് മോൻ, സി.പി. ചന്ദ്രൻ, വേണുഗോപാലൻ (ജില്ലാ പ്രതിനിധികൾ) രാജൻ കെ.കെ, രമേശൻ കിഴക്കയിൽ (സംസ്ഥാന പ്രതിനിധികൾ) എന്നിവരെ തെരഞ്ഞെടുത്തു.
Share news