പയ്യോളി നാരായണൻ അനുസ്മരണം നടന്നു

കൊയിലാണ്ടി: കേരള പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറിയുമായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം കൊയിലാണ്ടിയിലെ യുഎ ഖാദർ സാംസ്കാരിക പാർക്കിൽ നടന്നു. പന്തലായനി ബ്ലോക്ക് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

പയ്യോളി നാരായണൻ പ്രവാസി ആയിരിക്കുമ്പോൾ അദ്ദേഹത്തിൻറെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന മൊയ്തു ബാലുശ്ശേരി പയ്യോളിയുടെ സംഘടനാ പ്രവർത്തനത്തെപറ്റിയും ത്യാഗങ്ങളെപ്പറ്റിയും സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറുമായ മാങ്ങോട്ടിൽ സുരേന്ദ്രൻ പങ്കെടുത്തു ബാലകൃഷ്ണൻ ബിനി വില്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ അശോകൻ സ്വാഗതവും പി ചാത്തു നന്ദിയും പറഞ്ഞു.
