പയ്യോളി നഗരസഭ വനിതാ സഭ സംഘടിപ്പിച്ചു
.
പയ്യോളി നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വനിതാ സഭ സംഘടിപ്പിച്ചു. ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയർപേഴ്സൺ പി കുഞ്ഞാമു, ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, സൂപ്രണ്ട് കെ. രാകേഷ്, എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി സിന്ധു സ്വാഗതവും രമ്യ യു ജി നന്ദിയും പറഞ്ഞു.



