KOYILANDY DIARY.COM

The Perfect News Portal

കോട്ടപ്പറമ്പിലെ പേവാർഡുകൾ ഇനി പുതുമോടിയിൽ

കോഴിക്കോട്‌: കോട്ടപ്പറമ്പിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പേവാർഡ്‌ നവീകരിച്ച ശേഷം പുനരാരംഭിച്ചു. രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് പേവാർഡ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്.

കെ. എച്ച്‌. ആർ. ഡബ്ല്യു. എസ്‌ നടത്തുന്ന പേവാർഡ്‌ കോവിഡ്‌ കാലത്ത്‌ രോഗികളെ പ്രവേശിപ്പിക്കാനായി ഏറ്റെടുത്തിരുന്നു. പിന്നീട്‌  ശുചിമുറികളുടെയും മേൽക്കൂരയുടെയും ശോചനീയാവസ്ഥ പരിഗണിച്ച്‌ രോഗികളെ പ്രവേശിപ്പിക്കാതായി. ഇപ്പോൾ പുതുക്കി പണിത ശേഷമാണ് വീണ്ടും ആളുകളെ പ്രവേശിപ്പിക്കാൻ തുടങ്ങിയത്.
650 രൂപ ദിവസ വാടകയുള്ള ഡീലക്‌സ്‌ മുറികളും 500 രൂപയുള്ള ബി. വിഭാഗം മുറികളുമാണ് ഇവിടെ ഉള്ളത്.
Share news