ഡൽഹി പോലീസിൽ നീണ്ട 38 വർഷത്തെ സ്തുത്യർഹ സേവനം കാഴ്ചവെച്ച് വിരമിച്ച പവിത്രൻ കൊയിലാണ്ടിക്ക് ജന്മനാട്ടിൽ സ്വീകരണം

കൊയിലാണ്ടി: ഡൽഹി പോലീസിൽ നീണ്ട 38 വർഷത്തെ സ്തുത്യർഹ സേവനം കാഴ്ചവെച്ച് വിരമിച്ച പവിത്രൻ കൊയിലാണ്ടിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി. NCP -(S) ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്നൂരിൽ വെച്ചായിരുന്നു സ്വീകരണം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പുറമെ കലാ – സാമൂഹിക – സാംസ്കാരിക പൊതു വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന പവിത്രൻ ജീവകാരുണ്യ പ്രവർത്തനരംഗത്തും നിറഞ്ഞുനിന്നു.

വേണു ഒ. എ അദ്ധ്യക്ഷത വഹിച്ചു. NCP സംസ്ഥാന സെക്രട്ടറി പി. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി. വി. ഭാസ്ക്കരൻ കിടാവ്, സി. പ്രഭ, മാധവൻ. പി, വിശ്വനാഥൻ കണ്ടോത്, എന്നിവർ സംസാരിച്ചു. സ്വീകരണമേറ്റ് പവിത്രൻ കൊയിലാണ്ടിയും സംസാരിച്ചു. പ്രകാശൻ പെരുന്തോടി സ്വാഗതവും പി. കെ ശശി നന്ദിയും പറഞ്ഞു.
