കൊയിലാണ്ടി നളന്ദ ട്യൂട്ടോറിയലിലെ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തു ചേര്‍ന്നു.
”ഓർമ്മകളിലെ എന്റെ നളന്ദ” കൊയിലാണ്ടി നളന്ദ ട്യൂട്ടോറിയലിലെ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തു ചേര്‍ന്നു. കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു നളന്ദ ട്യൂട്ടോറിയൽസ്. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കരുണൻ സ്വാഗതം പറഞ്ഞു. നാരായണൻ പ്രയാഗ് അധ്യക്ഷത വഹിച്ചു.
ഏഷ്യനെറ്റ് മുൻ സീനിയർ ന്യൂസ് എഡിറ്റർ എൻ. കെ രവീന്ദ്രൻ, എൻ കെ ശിവദാസ്,
കെ.വാസു, ഡോ. പ്രശാന്ത്, ജയരാജ് പണിക്കർ, ജ്യോതിലക്ഷി ജെ.ആർ തുടങ്ങിയവർ സംസാരിച്ചു.
നളന്ദയെക്കുറിച്ച് 1960 അറുപതകളിൽ
സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനും ആദ്യ കാല BA ഹോണേർസ് ബിരുദധാരിയുമായിരുന്ന ശ്രി പുളിങ്കുളത്തിൽ അച്ചുതൻ മാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപകൻ.
ഉന്നത വിദ്യാഭ്യാസ നേടിയ യുവതയുടെ ആദ്യകാല തൊഴിലാശ്രയ കേന്ദ്രമായിരുന്നു നളന്ദ.
നളന്ദയിലെ പൂർവ്വ അധ്യാപകരും വിദ്യാർത്യകളും പിൽകാലത്ത് സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട്.
കൊയിലാണ്ടിയുടെ സാമൂഹിക,സാംസ്കാരി രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ഒരു കലാലയം കൂടിയായിരുന്നു നളന്ദ. അമേച്വർ നാടകങ്ങളും , ചൊൽക്കാഴ്ചകളും ഫിലീം സൊസൈറ്റി പ്രവർത്തനങ്ങളും ഉൾപ്പെടെ സാംസ്കാരിക രംഗത്ത് ഇടപെടുവാൻ നളന്ദക്ക് സാധിച്ചിട്ടുണ്ട്.
പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന നളന്ദ,1990കളുടെ അവസാനം വരെ നിലനിൽക്കുകയുണ്ടായി.
1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും പഠിച്ച വിദ്യാർത്ഥികളും 27.10.2024 ന് ഒത്തുചേർന്നു.
