KOYILANDY DIARY.COM

The Perfect News Portal

മുൻകാല കോൺഗ്രസ്സ് നേതാക്കളെ അനുസ്മരിച്ചു

കൊയിലാണ്ടി: കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം മേഖലയിലെ മൺമറഞ്ഞ മുൻകാല നേതാക്കളെ അനുസ്മരിച്ചു. കോൺഗ്രസ്സിൻ്റെ തകർച്ച ആഗ്രഹിച്ചവർ പോലും കോൺഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതായി മുൻ KPCC അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദീപ്ത സ്മൃതി – 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. സ്വതന്ത്ര്യ ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ സി.വി. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളേയും, മുതിർന്ന നേതാക്കളേയും ചടങ്ങിൽ ആദരിച്ചു. പി.രത്നവല്ലി ടീച്ചർ, എൻ. മുരളീധരൻ, രജീഷ് വെങ്ങളത്തുകണ്ടി, നടേരി ഭാസ്കരൻ, എൻ. വി വത്സൻ, ഒ.കെ. വിജയൻ, കെ.എം. ബാലകൃഷ്ണൻ, ശശീന്ദ്രൻ ടി.എ, സുമലത അശോകൻ, രൂപേഷ് കുമാർ എം. എന്നിവർ സംസാരിച്ചു.
അനിൽകുമാർ ടി.എ, ജയൻ മഠത്തിൽ, സുരേന്ദ്രൻ ടി.എ, ബാബു. കെ.വി, ശ്രീശൻ ടി.എ, ശിവൻ RCS, പ്രസൂൺ ചെട്ട്യാട്ടിൽ, എന്നിവർ നേതൃത്വം നല്കി.
Share news