KOYILANDY DIARY.COM

The Perfect News Portal

പാർലമെൻ്റ് ബജറ്റ് സമ്മേളനം ജനുവരി 28 ന് ആരംഭിക്കും

.

പാർലമെൻ്റ് ബജറ്റ് സമ്മേളനം ജനുവരി 28 ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29-ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ഫെബ്രുവരി 1 ഞായറാഴ്ച ആണെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ 9മത്തെ ബജറ്റ് 1ന് തന്നെ അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം. സമ്മേളനത്തിൻ്റെ ആദ്യ ഘട്ടം ഫെബ്രുവരി 13നു അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയാണ് നടക്കുക.

 

അതേസമയം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നും കേരളത്തിന് വെട്ടിക്കുറച്ച 21,000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർക്കുന്ന പ്രീ ബഡ്ജറ്റ് ചർച്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements
Share news