രക്ഷാകർതൃ സംഗമവും പി ടി എ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

പേരാമ്പ്ര: വാല്യക്കോട് എ യു പി സ്കൂൾ അധ്യാപക രക്ഷകർതൃ സംഗമവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രമുഖ ഫാമിലി കൗൺസിലർ ആയ ബൈജു ആയടത്തിൽ ക്ലാസെടുത്തു. കെ എം കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച് എം സുബൈദ ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പി ടി എ പ്രസിഡണ്ട് ആയി സലിം മിലാസിനെയും വൈസ് പ്രസിഡണ്ട്മാരായി കെ എം കൃഷ്ണദാസ് ‘ എ എം വത്സകുമാർ ‘ എന്നിവരെയും എം പി ടി എ ചെയർമാൻ ആയി ദിവ്യ വി കെ യെയും തെരഞ്ഞെടുത്തു.

