ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎൽപിസ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു.
പ്രശസ്ത ഫാമിലി കൗൺസിലറായ ബൈജു ആയടത്തിൽ ‘പുതിയ കാലത്തെ രക്ഷാകർതൃത്വം’എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷയായി.

വായനാദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ ഇ-വായനാ മത്സരത്തിൽ വിജയികളായ അനഘ അനുരൂപ്, പി.എം. ആയിഷ, എം. ആർ. രമ്യ എന്നിവർക്ക് സമ്മാന ദാനം നടത്തി. 2023-24 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളായി ബി. ലീഷ്മ (പി.ടി.എ.പ്രസിഡണ്ട്), പി.കെ. തുഷാര (പി.ടി.എ.വൈസ് പ്രസിഡണ്ട്), കെ.വി. ഷിംന, (എം.പി.ടി.എ. പ്രസിഡണ്ട്) ,സി. ശോഭിത (എം.പി.ടി.എ. വൈസ് പ്രസിഡണ്ട്) തെരഞ്ഞെടുക്കപ്പെട്ടു.

വന്മുകം- എളമ്പിലാട് സ്കൂളിൽ ഇ-വായന മത്സര വിജയിക്ക് ബൈജു ആയടത്തിൽ സമ്മാനദാനം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
