കൊയിലാണ്ടി പയറ്റുവളപ്പിൽ മാതൃകാ റസിഡൻ്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം നടത്തി. പ്രസിഡണ്ട് പി.എം. ബാബു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സെക്രട്ടറി സുജിത്ത്, ട്രഷറർ ബാബുരാജ് കാരയിൽ, ടി. എം. രവി, മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.