മാതൃക റെസിഡൻ്റ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കൊയിലാണ്ടി: മാതൃക റെസിഡൻ്റ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് റിയേഷ് ബാബു പതാക ഉയർത്തി. സെക്രട്ടറി ബാബുരാജ് സുകന്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജ്യോതി കൃഷ്ണൻ, ടി. എം. രവി, മുരളി കൃഷ്ണൻ, ഗംഗാധരൻ, രാജേഷ് സി.എൻ, അനിൽ കെ.കെ, അനിൽ വി.പി, പ്രമോദ് ജി, പ്രമീള അനിൽ, തുഷാര സുജിത്ത്, ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു.
