പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് പി സതീദേവി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ് സേനയ്ക്കുള്ളില്‍ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകണം. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

ഇത്തരം പീഡനങ്ങള്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് പോലും നേരിടേണ്ടി വരുന്നു എന്നത് ഗൗരവകരമായ സംഭവമെന്നും സതീദേവി പ്രതികരിച്ചു. പെണ്‍കുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നല്‍കും. നിയമപരമായും പിന്തുണ നല്‍കും. പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ മുന്നോട്ട് വരട്ടെയെന്നും സതീദേവി പറഞ്ഞു.

