KOYILANDY DIARY

The Perfect News Portal

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പരാതിക്കാരി കസ്റ്റഡിയിൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പരാതിക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞിരുന്നു.

ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും മകൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ് ഹരിദാസ് പറഞ്ഞിരുന്നു. ശനിയാഴ്ച പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

 

തിരുവനന്തപുരത്ത് വച്ച് പെൺകുട്ടി കേസ് ഒത്തുതീർപ്പാക്കാനുള്ള രേഖകൾ പൂർണ സമ്മതത്തോടെ ഒപ്പിട്ട് തന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ മൊഴിമാറ്റം സമ്മർദ്ദം മൂലം ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്.

Advertisements