KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പ്രീ പ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന് തുടക്കമായി

കൊയിലാണ്ടി: പന്തലായനി പ്രീ പ്രൈമറി സ്കൂൾ വർണ്ണക്കൂടാരത്തിന് തുടക്കമായി. എസ്എസ്കെ കോഴിക്കോട്, സ്റ്റാർസ് പദ്ധതി പ്രകാരം, പന്തലായനി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപയാണ് ഈ മാതൃക പ്രീ പ്രൈമറി രൂപപ്പെടുത്തുവാൻ സഹായകമായത്. ഒരോ കുട്ടിയുടെ വളർച്ചയിലും ഭാവി വിജയത്തിലും നിർണായക പങ്കുവഹിക്കുന്ന മാനസിക  വികാസത്തിന്റെ പ്രധാന ഘട്ടമാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം. കുട്ടികളുടെ ഭാവി വിജയത്തിന് അനിവാര്യമായ അടിത്തറ ഈ കാലഘട്ടത്തിലാണ് രൂപപ്പെടുത്തേണ്ടത്.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പദ്ധിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. ഡിപിഒ. S. യമുന ടീച്ചർ, (എസ്എസ്കെ കോഴിക്കോട്) പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത് മാസ്റ്റർ കൗൺസിലർമാരായ  പി. പ്രജീഷ, രത്നവല്ലി ടീച്ചർ, കെ. കെ. വൈശാഖ്. AEO. ഗിരീഷ്കുമാർ, കെ. ഉണ്ണികൃഷ്ണൻ  BPC കെ. കെ. നാരായണൻ, സുരേഷ്ബാബു, (പിടിഎ പ്രസിഡണ്ട്), അനീഷ് പി.വി (പിടിഎ പ്രസിഡണ്ട്) കൗൺസിലർ നിജില പറവക്കൊടി സ്വാഗതവും സിന്ധ്യദാസ് നന്ദിയും പറഞ്ഞു.
Share news