പന്തലായനി കന്മനിലം അയൽക്കൂട്ടം 13-ാം വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: പന്തലായനി കന്മനിലം അയൽക്കൂട്ടം 13-ാം വാർഷികാഘോഷം നടത്തി. പന്തലായനി സാoസക്കാരിക നിലയത്തിൽ നടന്ന പരിപാടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡണ്ട് പ്രഭ എൻ. കെ അദ്ധ്യക്ഷതവഹിച്ചു. പന്തലായനി സൗത്ത് കുടുംബശ്രീ ADS രേഖ ആശംസ അറിയിച്ച് സംസാരിച്ചു.

തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി മിനി സ്വാഗതവും കുടുംബശ്രീ അംഗം റീന നന്ദിയും പറഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി വൈകീട്ട് 6 മണിക്ക് ദേശീയ ഗാനത്തോടെ അവസാനിച്ചു.

