പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അനന്ത, ചാത്തനാരി ഡോ. ശ്രീലക്ഷ്മി നിർമ്മിച്ച ആൽത്തറ ക്ഷേത്രത്തിനു സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഹാൾ നവീകരിച്ച നാരായണൻ പറോളി, ശ്രീലക്ഷ്മി എന്നിവർക്കു ക്ഷേത്ര ക്ഷേമസമിതി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നാരായണൻ, സെക്രട്ടറി ഗിരിധരൻ കോയാരി എന്നിവർ സംസാരിച്ചു. നിർമ്മാണ സമിതി കൺവീനർ പ്രേംകുമാർ കീഴ്ക്കോട്ട് സ്വാഗതവും ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് മധു കാളിയമ്പത്ത് നന്ദിയും പറഞ്ഞു.
Advertisements




