എസ്.എസ്.എൽ.സി, യു എസ്.എസ് ഉന്നത വിജയം നേടിയ പന്തലായനി ഗവ. ഹൈസ്ക്കൂൾ വിജയാഹ്ളാദം പങ്കുവെച്ചു

കൊയിലാണ്ടി: എസ്.എസ്.എൽ.സി, യു എസ്.എസ് ഉന്നത വിജയം നേടിയ പന്തലായനി ഗവ. ഹൈസ്ക്കൂൾ പി.ടി.എ നഗരത്തിൽ പായസം വിതരണം നടത്തി വിജയാഹ്ളാദം പങ്കുവെച്ചു. എസ്.എസ്.എൽ.സി 100% വിജയത്തോടൊപ്പം 108 എ പ്ലസും നേടിയാണ് പന്തലായനി ഗവ. ഹൈസ്കൂൾ ചരിത്രവിജയം നേടിയത്. ഒപ്പം യു.എസ്.എസിൽ 64 പേരും വിജയികളായി.

പി.ടി.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പായസം വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എം ബിജു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ, ഷിഖ ടീച്ചർ, പി.ടി.എ അംഗങ്ങളായ പ്രമോദ് രാരോത്ത്, റിയാസ് അബൂബക്കർ എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു..

