KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ 64-ാം വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പും “മൽഹാർ” സംഘടിപ്പിച്ചു

കൊയിലാണ്ടി: അറിവിൻ്റെ നാട്ടുവിളക്കായ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ 64-ാം വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പും  “മൽഹാർ ” സംഘടിപ്പിച്ചു. മലയാളത്തിൻ്റെ പ്രിയങ്കരനായ എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം ബിജു അധ്യക്ഷനായി. പ്രശസ്ത പിന്നണിഗായകൻ നിധീഷ് കാർത്തിക് ചടങ്ങിൽ സംബന്ധിച്ചു.

വിരമിക്കുന്ന അധ്യാപികമാരായ സിപി സഫിയ ടീച്ചർ, വസന്ത ടീച്ചർ എന്നിവർക്കുള്ള ഉപഹാര  സമർപ്പണം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ അഡ്വ: കെ സത്യൻ ആദരഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി കെ ഷാജി മാസ്റ്റർ നന്ദിയും പറഞ്ഞു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ പ്രജിഷ പി, പിടിഎ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, മദർ പിടിഎ പ്രസിഡണ്ട് ജെസ്സി, എസ് എസ് ജി ചെയർമാൻ പി കെ രഘുനാഥ്, അൻസാർ കൊല്ലം, ഡെപ്യൂട്ടി എച്ച് എം ശിഖടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ പി കെ ബാജിത് മാസ്റ്റർ,  ശ്രീജിത്ത് മാസ്റ്റർ, പൂർവ്വ അധ്യാപകനായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, സ്കൂൾ ചെയർപേഴ്സൺ ചന്ദന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

Advertisements
Share news