പന്തലായനി ജിഎച്ച്എസ്എസ്, ഉന്നത വിജയികളായ വിദ്യാത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നിന്നു NMMS, USS, SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിജില പറവക്കൊടിയുടെ
അധ്യക്ഷതയിൽ MLA കെ പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ ഉൽഘാടനം നിർവഹിച്ചു.
.

.
പ്രിൻസിപ്പൽ ബീന പൂവത്തിൽ സ്വാഗതം പറഞ്ഞു, ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. PTA പ്രസിഡണ്ട് പി എം ബിജു, MPTA പ്രസിഡണ്ട് ജെസ്സി, മുൻ ഹെഡ് മിസ്ട്രെസ് സി പി സഫിയ, ബാജിത് സി വി, ബിജു പി കെ, രഞ്ജിത്ത് പി, ഷിജിത്ത് എന്നിവർ സംസാരിച്ചു.
