പന്തലായനി സാംസ്ക്കാരിക കേന്ദ്രം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ 15-ാം വാർഡ് പന്തലായനിയിൽ നിർമ്മിച്ച പന്തലായനി സാംസ്കാരിക കേന്ദ്രവും, റോഡും നാടിന് സമർപ്പിച്ചു. വിയ്യൂർ അരീക്കൽ ചന്ദ്രനും പരേതനായ നെല്ലാടി ഇ.എം രാമചന്ദ്രൻ്റെ ബന്ധുക്കളും സൗജന്യമായി നൽകിയ ഭൂമിയിൽ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സമർപ്പണം നഗരസഭ അധ്യക്ഷ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു.
.

ചെരിയാല രാജൻ്റെ പേരിൽ നിർമ്മിച്ച റോഡും, വാർഡ് കലോത്സവവും ചെയർപേഴ്സൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
.

.
സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, കെ. ഷിജു, നിജില പറവക്കൊടി, സി. പ്രജില, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി.പി. ഇബ്രാഹിം കുട്ടി, അസി. എൻജിനിയർ കെ. ശിവപ്രസാദ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ മോണിഷ സി.ഡി.എസ് അധ്യക്ഷ എം.പി ഇന്ദുലേഖ, ടി.കെ ചന്ദ്രൻ, എം. നാരായണൻ, എം.വി. ബാലൻ, കെ.ടി. ബേബി, വി.കെ. രേഖ, സി.കെ. ആനന്ദൻ, മുകുന്ദൻ പുനയൻകണ്ടി എം എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
