KOYILANDY DIARY

The Perfect News Portal

പന്തലായനി ബി ആർ സിതല സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി ജി എഫ് യു പി സ്കൂളിൽ വെച്ച് നടന്നു

കൊയിലാണ്ടി: പന്തലായനി ബി ആർ സിതല സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി ജി എഫ് യു പി സ്കൂളിൽ വെച്ച് നടന്നു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല കുട്ടികളെ അക്ഷരകിരീടം അണിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്  മുഖ്യാതിഥിയായി.
ബി ആർ സി പന്തലായനി ദീപ്തി ഇ പി, വാർഡ് കൗൺസിലർ വി കെ സുധാകരൻ, വാർഡ് കൗൺസിലർ കെ കെ വൈശാഖ്, വി എം രാജീവൻ, ടി ശശിധരൻ, വി കെ ഷെൽവരാജ്, ബാബുരാജ്, അനൂപ്, കെ. രവി, ഇ.ടി അനിൽ നൊച്ചാട് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ എ ൻ. എം സുരേഷ് കുമാർ സ്വാഗതവും യു. ഷമീന നന്ദിയും പറഞ്ഞു.