പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി സേഫ് ഗുണഭോക്ത്യ സംഗമവും സംരഭകത്യ ശില്പശാലയും സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി സേഫ് ഗുണഭോക്ത്യ സംഗമവും സംരഭകത്വ ശില്പശാലയും സംഘടിപ്പിച്ചു. ബ്ലോക്കപഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അംഗം കെ അഭിനീഷ് അധ്യക്ഷനായി. വ്യവസായ ഓഫിസർ സരിത ക്ലാസ് എടുത്തു. അഞ്ജന, അനുഷ പി വി, അനശ്വര, ശ്രുതി, സബിത എന്നിവർ സംസാരിച്ചു. വിചിത്ര സ്വാഗതം പറഞ്ഞു.
