പന്തലായനി ബ്ലോക്ക് പഞ്ചായത്ത്: കേരളോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ 5 മുതൽ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി നടക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ദേശീയ കളരിപ്പയറ്റിൽ സ്വർണ്ണ മെഡൻ ജേതാവ് ആർദ്ര വി ടി നിർവ്വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ അഭിനീഷ്, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരയ രജില ടി എം, സുഹറ ഖാദർ, ജി ഒ ഷാജു, എച്ച് മനോജ് കുമാർ യൂത്ത് കോഡിനേറ്റർ ഭാനിഷ എന്നിവർ സംസാരിച്ചു.

