KOYILANDY DIARY.COM

The Perfect News Portal

പന്തലായനിബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ചെങ്ങോട്ടുകാവ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി

കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ചെങ്ങോട്ടുകാവ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ശങ്കരൻ വൈദ്യർ സ്മാരക റോളിംഗ് ട്രോഫിയും, കലാ മത്സരങ്ങളിൽ കൂടുതൽ പോയിൻ്റ് നേടി ടി കെ മജീദ് സ്മാരക റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാർ ആകുന്നത്.
കായിക ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയത് നേടിയ മൂടാടി ഗ്രാമപഞ്ചായത്ത് ടി എം കുഞ്ഞിരാമൻ നായർ സ്മാരക റോളിംഗ് ട്രോഫിക്ക് അർഹരായി. ഒക്ടോബർ 19ന് ആരംഭിച്ച കേരളലോത്സവം ആന്തട്ട ഗവ: യുപി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തോട പര്യവസാനിച്ചു. സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിന്ദു രാജൻ, സി.കെ ശ്രീകുമാർ, എ എം സുഗതൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെടിഎം കോയ, ഇ കെ ജുബീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ സ്വാഗതവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നന്ദിയും പറഞ്ഞു.
Share news