പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പാരമ്പര്യ കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-2025ൽ ഉൾപ്പെടുത്തി പാരമ്പര്യ കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറോളം ഗ്രൂപ്പുകൾക്കാണ് 5 ലക്ഷം രൂപ ചിലവഴിച്ച് വാദ്യോപകരണങ്ങൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ജീവനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ കെ അബിനീഷ്, ബിന്ദു സോമൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ വിചിത്ര സ്വാഗതവും പ്രെമോട്ടർ അനുഷ നന്ദിയും പറഞ്ഞു.

