പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 2027 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതൻ മാസ്റ്റർ, സി കെ ശ്രീകുമാർ, ഷീബ മലയിൽ, സതീ കിഴക്കയിൽ, അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമരായ കെ ജീവാനന്ദൻ, കെ അഭിനീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിൻ സ്വാഗതം പറഞ്ഞു.
