പാര്‍പ്പിടത്തിനും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പാര്‍പ്പിടത്തിനും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ ഭജറ്റവതരണം നടത്തി. ഭവന രഹിതര്‍ക്കായി പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന് ലൈഫ് മിഷന്‍ പദ്ധതിക്ക് 1 കോടി 14 ലക്ഷം രൂപയും കൃഷി ക്ഷീരവികസനം, മത്സ്യ മേഖല എന്നിവയ്ക്കായി 1 കോടി 69 ലക്ഷം രൂപയും, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി 32 ലക്ഷവും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.
തണ്ണീര്‍ തട വികസനത്തിന് 48 ലക്ഷം രൂപ, ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ക്കായി 32 ലക്ഷം രൂപ, ഗ്രന്ഥ ശാല ശാക്തീകരണത്തിനും യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 53 ലക്ഷം രൂപ, വയോജനങ്ങള്‍, കുട്ടികള്‍, വനിതകള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമത്തിന് 67 ലക്ഷം രൂപ ,ആരോഗ്യ മേഖലയ്ക്ക് 48 ലക്ഷം രൂപ, പശ്ചാത്തല വികസന മേഖലയ്ക്ക് 30 ലക്ഷം രൂപയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. പട്ടിക ജാതി ക്ഷേമത്തിന് 1 കോടി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
Advertisements
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷത വഹീച്ചു. കെ. ജീവാനന്ദന്‍ മാസ്റ്റര്‍, കെ. അഭിനീഷ്, ടി. എം രജില, സുഹറ ഖാദര്‍, ഷീബ ശ്രീധരന്‍, കെ.ടി.എം. കോയ, ബിന്ദു മഠത്തില്‍, എം.പി മൊയ്തിന്‍ കോയ, ഇ.കെ ജുബീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കെ.പി മുഹമ്മദ് മുഹ്സിന്‍ സ്വാഗതം പറഞ്ഞു.