തിമിരം ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

വർത്തമാന കാലത്തും ജാതീയ തിമിരം സജീവമാണെന്ന് ഛർദ്ദിക്കുന്ന തിമിര കാഴ്ചകൾ വാസ്തവങ്ങളെ ഭംഗിയായി പകർത്തിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ”തിമിരം” 2019 – ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സരസ ബാലുശ്ശേരി കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ പുഷ്പ്പ ഗംഗധരൻ, അഖിൽ സതീഷ്, അക്ഷര സതീഷ്, സ്നേഹ ആതുൽ, ദിവീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാർബൺ ക്യാപ്ചേഴ്സ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

കൊയിലാണ്ടി സ്വദേശികളായ സോനുവും ദിനൂപും ആദ്യമായ് സംയുക്തമായി സംവിധാനം നിർവഹിച്ച ചിത്രമാണിത്. ബിജിഎം സായ് ബാലൻ, ക്യാമറ: അക്ഷയ് അമ്പാടി, അസോസിയേറ്റ് ക്യാമറമാൻ: സച്ചിൻ രാമചന്ദ്രൻ, എഡിറ്റിംഗ്: അശ്വിൻ അമ്പാടി, കളറിങ്: പ്രഹ്ലാദ് പുത്തഞ്ചേരി, സിങ്ക് സൗണ്ട്\: ശ്രേയസ് ഇയ്യാനി സ്പോട് എഡിറ്റർ: അനുരൂപ്, അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിത്തു കാലിക്കറ്റ്, ആൻസൺ ജേക്കബ്, യദു കൃഷ്ണ പ്രൊഡക്ഷൻ കണ്ട്രോളർ അഭിനേഷ് ഭാസ്കർ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ. കാർബൺ ക്യാപ്ച്ചർ സിനിമാസും ജിഷ്ണു KC യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
