പന്തലായനി ബ്ലോക്ക് പഞ്ചായത്തും, പന്തലായനി ICDS ഉം ചേർന്ന് “ഉയരെ 2025“ വനിതാ കലോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും പന്തലായനി ICDS ഉം ചേർന്ന് “ഉയരെ 2025“ വനിതാ കലോത്സവം സംഘടിപ്പിച്ചു. പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തുടർ സാക്ഷരതിയിലൂടെ ബിരുദാനന്ദര ബിരുദം നേടിയ എൻ പത്മിനി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷതവഹിച്ചു.

ആദ്യ വനിതാ സംരംഭകയായ സൗമിനി മുഖ്യാഥിതിയായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജീവാനന്ദൻ, കെ. അഭിനിഷ്, സുഹറ ഖാദർ, ടി. എം രജുല, ബിന്ദു മഠത്തിൽ, എം.പി. മൊയ്തീൻ കോയ, ഇ.കെ ജൂബിഷ്, കെ ഗീതനന്ദൻ, സുനിൽ തിരുവങ്ങൂർ, സുധ തടവൻ കയ്യിൽ, ആദിത്യ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതവും പന്തലായനി സി ഡി പി ഒ. ടി എൻ ധന്യ നന്ദിയും പറഞ്ഞു.

