KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് ഗ്രാമസഭ പ്രസിഡണ്ട് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു.

പന്തലായനി: പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രത്തിൽ നടന്ന 2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭയിൽ 7 കോടി രൂപയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. ദാരിദ്ര ലഘൂകരണത്തിനായി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ ആദ്ധ്യക്ഷത വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ കരട് പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിൻ സ്വാഗതവും ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ കെ. അഭിനീഷ് നന്ദിയും പറഞ്ഞു.
Share news