പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റി (പാക്സ്) അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റി (പാക്സ്) SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും, NMMS, USS, LSS സ്കോളർഷിപ്പിന് അർഹത നേടിയ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കുമുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങളും വിതരണ ചെയ്തു. വാർഡ് കൗൺസിലർ പ്രജിഷ അദ്ധ്യക്ഷത വഹിച്ചു.

അശ്വതി എം എം, ഗൗതം എസ്സ് ,നിഹാരിക ആർ എസ്സ്, ധ്യാൻമാധവ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഗോപാലൻ മാസ്റ്റർ, ലൈബ്രറി സെക്രട്ടറി സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പാക്സ് സെക്രട്ടറി സുനിൽ പറമ്പത്ത് സ്വാഗതവും എം വിജയൻ നന്ദിയും പറഞ്ഞു.

