കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ അരങ്ങേറിയ പഞ്ചാരിമേളം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാന്റെ ശിക്ഷണത്തിൽ മേള അഭ്യസനം നടത്തുന്നവരാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽ പങ്കെടുത്ത അശോകൻ കെ.കെ. മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥനാണ്. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ ജേതാവാണ്. അശോകൻ

ഡിഫറെന്റിലെ ഇൻഡോർ ക്രിക്കറ്റ് നാഷണൽ ഗെയിംസിൽ കേരളത്തിനുവേണ്ടി കളിച്ചു, സംസ്ഥാനതല വനം കായികമേളയിൽ ക്യാരംസ് ഡബിൾസിൽ ചാമ്പ്യൻ, പുഷ്പാംഗദൻ്റെ ഒന്നാം സ്വയംവരം എന്ന ചിത്രത്തിൽ അഭിനയം തുടങ്ങി വിവിധ മേഖലിയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

രാജീവൻ വാഴയിൽ സൗമ്യ ഷിജിത് ഷിഗി അജയൻ ആത്മജ് പ്രേംനാഥ് ആയുഷ് അലോക് ദേവ പ്രയാഗ് പ്രയാൺ നൈതിക് ശ്രീഷ് എസ് കെ അനേക അദ്വൈത് സഫൽ എന്നിവരും പങ്കെടുത്തു.
