KOYILANDY DIARY

The Perfect News Portal

സ്വർണ്ണം വാങ്ങാൻ ഇനി പാൻ കാർഡ് വേണ്ടിവരും

ന്യൂഡൽഹി: സ്വർണ്ണം വാങ്ങാൻ ഇനി പാൻ കാർഡ് കയ്യിൽ കരുതേണ്ടി വരും. നേരിട്ട് പണം നൽകി സ്വർണ്ണം വാങ്ങാവുന്ന പരിധി 50,000 ആയി നിജപ്പെടുത്തി നിയമ നിബന്ധയ്ക്കുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന് നിലവിൽ രണ്ടുലക്ഷം രൂപവരെയുള്ള വിലയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് പണമായിത്തന്നെ ഇടപാട് ആവാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം എന്നാണ് നിബന്ധന ഉണ്ടായിരുന്നത്.

ഒപ്പം പാൻകാർഡും ഹാജരാക്കിയാൽ മതിയായിരുന്നു. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ച് നിയമ നിബന്ധന ചെയ്യാനാണ് നീക്കം. ഒരു പവൻ വാങ്ങണമെങ്കിൽപ്പോലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമാവുന്ന സാഹചര്യമാവും വരിക. ഇപ്പോഴത്തെ നിയമ പ്രകാരം . ഒറ്റത്തവണയായോ പലതവണകളായോ 10 ലക്ഷം രൂപവരെയോ അതിനുമുകളിലോ ഉള്ള എല്ലാ ഇടപാടുകളുടെയും രേഖ അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം.

 

ഇടപാടുകൾ സംശയാസ്പദമെന്നു തോന്നിയാൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു., ഇന്ത്യ) അറിയിക്കണം. ജൂവലറി വ്യവസായത്തെ മുഴുവനായും 2020 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കിയതിന് തുടർച്ചയായാണ് ഈ നിയമങ്ങൾ നിലനിന്നത്. ഇതിനുപിന്നാലെ സ്വർണ-വജ്ര വ്യാപാരികൾക്ക് മാർഗനിർദേശങ്ങളും പുറത്തിറക്കി. ജൂവലറി അസോസിയേഷനുകൾ പൊതു നോഡൽ ഓഫീസറെ നിയമിക്കണം.

Advertisements

 

ഇവരിലൂടെ വേണം എഫ്.ഐ.യു.വിലേക്ക് വിവരങ്ങൾ കൈമാറേണ്ടത് എന്നിങ്ങനെയും നിയന്ത്രണങ്ങൾ വരുത്തി. ഇപ്പോൾ ചില്ലറ ആഭരണങ്ങൾ വാങ്ങുന്നവരിലേക്കും നിയമ നിയന്ത്രണം എത്തുകയാണ്. പാൻകാർഡ് പരിധി രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തണമെന്നതാണ് സ്വർണവ്യാപാരമേഖല ആവശ്യപ്പെട്ടിരുന്നത്. രാജ്യത്ത് രണ്ടര ലക്ഷത്തിൽ അധികം സ്വർണ്ണ അനുബന്ധ വ്യവസായങ്ങൾ നിലനിൽക്കുന്നുണ്ട്.