പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം സംഘടിപ്പിച്ചു

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. യു. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി പി. ചാത്തു, ഏരിയാ പ്രസിഡൻ്റ് പി.കെ.അശോകൻ, ഇരുപതാം വാർഡ് മെമ്പർ വത്സല പുല്ല്യേത്ത്, ദീപ കെവി (മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗ) എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. മേഖലാ സെക്രട്ടറി എം കെ രാമകൃഷ്ണൻ സ്വാഗതവും എൻ വി ബിനേഷ് നന്ദിയും പ്രകടിപ്പിച്ചു.

