KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ (42) ആണ് യുവതിയെ ആക്രമിച്ചത്. കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍- പഴയന്നൂര്‍ സ്വകാര്യ ബസില്‍ വെച്ച് 11 മണിയോടെയാണ് സംഭവം നടന്നത്.

കാരപ്പൊറ്റ മാട്ടുവഴി ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഥന്‍കുമാറിനെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Share news