പാലക്കാട് കാട്ടാന ആക്രമണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രിയുടെ നിര്‍ദേശം

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

സോളാര്‍വേലി പ്രവര്‍ത്തിച്ചില്ല, എര്‍ളി വാണിംങ് സിസ്റ്റമോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഉപയോഗിച്ചില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ല തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി.

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്.

