പാലക്കാട് 75 കിലോ പഴകിയ മത്സ്യം പിടികൂടി

പാലക്കാട് ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യം പിടികൂടി. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീൻ സാമ്പിളുകൾ ശേഖരിച്ച് തത്സമയം മൊബൈൽ ലാബിൽ പരിശോധിക്കുകയായിരുന്നു.
