KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; പോളിങ് 20ന്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 20 നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 13നാണ് നേരത്തെ പാലക്കാട് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. കൽപ്പാത്തി രഥോൽസവത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല.

ചേലക്കരയിലെയും വയനാട്ടിലെയും വോട്ടെടുപ്പ് 13ന് നടക്കും. കേരളത്തിലെ ഉൾപ്പെടെ 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതികളാണ് മാറ്റിയത്. കേരളത്തിന് പുറമെ പഞ്ചാബിൽ നാല് മണ്ഡലങ്ങളിലും ഉത്തർപ്രദേശിൽ ഒൻപത് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് തീയതിക്ക് മാറ്റമുള്ളത്.

 

Share news