പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പാക്കിസ്ഥാന് ടോസ്സ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുള്‍ട്ടാനില്‍ തുടക്കമായി. ടോസ്സ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഓപണര്‍ സയിം അയൂബ് ആണ് പുറത്തായത്. നാല് റണ്‍സാണ് സംഭാവന. സ്‌കോര്‍ ബോര്‍ഡ് എട്ടില്‍ നില്‍ക്കെ, ഗസ് അറ്റ്കിന്‍സനാണ് വിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് അര്‍ധ സെഞ്ചുറി പിന്നിട്ടു. ഓപണര്‍ അബ്ദുള്ള ഷഫീഖ് 35 റണ്‍സെടുത്തിട്ടുണ്ട്.
