KOYILANDY DIARY.COM

The Perfect News Portal

വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന

ഇടുക്കി: വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനയെ പ്രകോപിപ്പിക്കാൻ സഞ്ചാരികളുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായി. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാൻ സഞ്ചാരികൾ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.

ജനവാസ മേഖലയായ ഇവിടെ മുൻപും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകൾ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാനാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.

Share news