KOYILANDY DIARY

The Perfect News Portal

പി.വി. സത്യൻ വധം: പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകും

കൊയിലാണ്ടി: പി.വി. സത്യൻ വധക്കേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൻ്റ തലവൻ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ IPSൻ്റെ മേൽനോട്ടത്തിലാകും അപേക്ഷ സമർപ്പിക്കുക. സമഗ്രമായ അന്വേഷണം നടക്കുന്നതിനുവേണ്ടി 14 അംഗ സംഘത്തെയാണ് കേസന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. സംഭവ ദിവസവും സമീപ നാളുകളിലെയും പ്രതി അഭിലാഷിൻ്റെ ഫോൺകോളുകൾ ഉൾപ്പെടെ പരിശേധധനക്ക് വിധേയമാക്കും. പ്രതിയുമായ ബന്ധപ്പെട്ട ചിലരിൽനിന്നുമായി വിവരങ്ങൾ ശേഖരിക്കുമെന്നാണ് മനസിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലും കാര്യമായ ശാസ്ത്രീയ പരിശേധനയും നടക്കും. .
പ്രതിയുടെ കസ്റ്റഡി അനുവദിച്ചുകഴിഞ്ഞൽ ഉടൻ തെളിവെടുപ്പ് നടത്തും. അത് പൂർത്തിയായ ശേഷം പ്രത്യേക അന്വേഷണസംഘം പ്രതിയെ വിശദമായി ചോദ്യംചെയ്യും. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുവട്ടൂർ ചെറിയപുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രപരിസരത്തുവെച്ചാണ് ഫിബ്രവരി 22ന് രാത്രി 10 മണിക്ക് CPI(M) ലോക്കൽ സെക്രട്ടറിയായ പി.വി സത്യൻ പ്രതി അഭിലാഷിനാൽ കൊലചെയ്യപ്പെടുന്നത്. ഇതുമായിബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റമറ്റ അന്വേഷണത്തിനായാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ IPSൻ്റെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് IPS വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
Advertisements
പേരാമ്പ്ര DYSP ബിജു. വടകര, DYSP കെ.എം, സജേഷ് വാഴാളപ്പിൽ, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ (SHO) മെൽബിൻ ജോസ് എന്നിവരും, 5 സബ്ബ് ഇൻസ്പെക്ടർമാരും 2 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ 2 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും, 2 സിവിൽ പോലീസ് ഓഫീസർമാരുമാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. കണ്ണൂർ റേഞ്ച് ഡിഐജി ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്.