വിലങ്ങാട് ദുരന്തമേഖല പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു

വിലങ്ങാട്: വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. പാലൂർ റോഡിൽ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിക്കുമെന്ന് എം പി പ്രഖ്യാപിച്ചു. പന്നിയേരി, കുറ്റലൂർ കോളനി നിവാസികൾക്ക് ഉപകാരപ്രദമായ പാലവും അപ്രോച്ച് റോഡുമാണ് ദുരന്തത്തിൽ തകർന്ന് പോയത്.

ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തത്തിൽ മരണമടഞ്ഞ കുളത്തുങ്കൽ മാത്യു മാസ്റ്ററുടെ വീടും എം പി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ്, സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, വാണിമേൽ ലോക്കൽ സെക്രട്ടറി ജലീൽ ചാലക്കണ്ടി, സി പി ഐ(എം) ലോക്കൽ സെക്രട്ടറി എൻ പി വാസു, ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, പി കെ ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.
